ഗു​രു​വാ​യൂ​രി​ൽ ക​ല്യാ​ണ മേ​ള​ത്തി​ന് തു​ട​ക്കം: ഇ​ന്ന് ന​ട​ക്കേ​ണ്ട​ത് 350ലേ​റെ വി​വാ​ഹ​ങ്ങ​ള്‍; ഇ​ത്ര​യും വി​വാ​ഹ​ങ്ങ​ൾ ഒ​രു ദി​വ​സം ന​ട​ക്കു​ന്ന​ത് ഇ​താ​ദ്യമായി

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് ക​ല്യാ​ണ തി​ര​ക്ക്. 356 വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്. രാ​വി​ലെ നാ​ല് മ​ണി​ക്ക് വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി.

അ​തേ​സ​മ​യം ബു​ക്കിം​ഗ് തു​ട​രു​ന്നു​വെ​ന്നും 400 വി​വാ​ഹ​ങ്ങ​ൾ വ​രെ ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണം ക്ഷേ​ത്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

6 മ​ണ്ഡ​പ​ങ്ങ​ളി​ലാ​ണ് വി​വാ​ഹം ന​ട​ക്കു​ക. നി​ല​വി​ലു​ള്ള 4 മ​ണ്ഡ​പ​ങ്ങ​ൾ​ക്ക് പു​റ​മേ ര​ണ്ട് താ​ൽ​ക്കാ​ലി​ക ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ൾ കൂ​ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പു​ല​ർ​ച്ചെ ആ​റ് വ​രെ 80 ഓ​ളം വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നു. ഒ​രോ വി​വാ​ഹ സം​ഘ​ത്തി​നു​മൊ​പ്പം 4 ഫോ​ട്ടോ-​വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​ർ അ​ട​ക്കം 24 പേ​ർ​ക്ക് മ​ണ്ഡ​പ​ത്തി​ന​ടു​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ൽ 150 ഓ​ളം പോ​ലീ​സു​കാ​രെ​യും 100 ക്ഷേ​ത്രം ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ശ​യ​ന പ്ര​ദ​ക്ഷി​ണം , അ​ടി പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഇ​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

Related posts

Leave a Comment