ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ പ്ര​ധാ​ന വ​ര​വ് സ്ഥി​രനി​ക്ഷേ​പ പ​ലി​ശ​യും, ഭ​ണ്ഡാ​രം വ​ര​വും വ​ഴി​പാ​ടി​ന​ങ്ങ​ളും

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന്‍റെ വ​ര​വു​ക​ളി​ൽ സ്ഥി​ര നി​ക്ഷേ​പ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ലി​ശ​യും ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ടി​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക​യും ഭ​ണ്ഡാ​ര വ​ര​വു​മാ​ണ് പ്ര​ധാ​നം.​ സ്ഥി​ര നി​ക്ഷേ​പ​ത്തി​ലൂ​ടെ വ​ർ​ഷം 105 കോ​ടി​യും വ​ഴി​പാ​ടി​ന​ത്തി​ൽ 107കോ​ടി​യും ല​ഭി​ക്കു​ന്നു​ണ്ട്.​ ഭ​ണ്ഡാ​ര വ​ര​വി​ലൂടെ വ​ർ​ഷം 65കോ​ടി​യാ​ണ് വ​രു​മാ​നം.​

ലോ​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ലൂ​ടെ 5.20കോ​ടിയും റ​സ്റ്റ് ഹൗ​സു​ക​ളു​ടെ വാ​ട​ക​യി​ന​ത്തി​ൽ ഏഴ് കോ​ടി​യും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് ഫീ​സി​ന​ത്തി​ൽ അഞ്ച് കോ​ടി​യും ല​ഭി​ക്കു​ന്നു​ണ്ട്.​ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള ഇ​ന​ത്തി​ൽ പ്ര​തി​വ​ർ​ഷം 53.72കോ​ടി​യും പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ 25കോ​ടി​യു​മാ​ണ് ചെ​ല​വ്.​ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കും വി​ക​സ​ന​ത്തി​നു​മാ​യാ​ണ് മ​റ്റു ചി​ല​വു​ക​ൾ ന​ട​ത്തു​ന്ന​ത്.

Related posts