ഗുരുവായൂർ: കേരളത്തിലെ റെയിൽവെ വികസനത്തിന് ഏറെ പ്രയോജനമുള്ള ഗുരുവായൂർ-താനൂർ പാതയുടെ ശിലാ സ്ഥാപനം നടത്തിയിട്ട് ചൊവ്വാഴ്ച 24വർഷം പൂർത്തിയാകുന്നു.1995 ഡിസംബർ 17ന് തറക്കല്ലിട്ട പാതയാണ് അധികൃതരുടെ അനാസ്ഥ കാരണം ഇല്ലാതാകുന്നത്.ഗുരുവായൂർ താനൂർ പാത പിന്നീട് ഗുരുവായൂർതിരുനാവായ പാതയാക്കി നിശ്ചയിച്ചു.
ഇതിന്റെ ഭൂമിയെടുക്കലുമായി ബന്ധപെട്ട് നിരവധി യോഗങ്ങൾ നടന്നെങ്കലും ഭൂമിയെടുക്കൽ തുടങ്ങാനാകാതെ പാത അനിശ്ഛിതമായി നീണ്ടു പോവുകയായിരുന്നു.2014ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഗുരുവായൂരിൽ നിന്ന് കുന്നംകുളം വഴി തിരുനാവായ പാതക്കുള്ള അലൈൻമെന്റെ്് സർക്കാർ അംഗീരിച്ചിരുന്നു.എന്നാൽ തുടർ നടപടികളില്ലാതെ പാത വീണ്ടും ചുവപ്പ് സിഗ്നലിൽ കുടുങ്ങി.
പുതിയ സർക്കാർ വനനശേഷം സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ പാതക്കായി ശ്രമം നടത്തിയെങ്കിലും എങ്ങും എത്തിയില്ല.ഈപാതക്കായി വർഷം തോറും റെയിൽവെ ബജറ്റിൽ കോടികൾ അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഈതുക മറ്റു പദ്ധതികൾക്കായി വകമാറ്റുകയാണ് പതിവ്.ഭൂമിയെടുക്കുന്നത് സംബന്ധിച്ച തർക്കങ്ങളാണ് പദ്ധതി നടപ്പിലാക്കാനാകാതെ നീണ്ടുപോകുന്നത്.ഇതിനൊപ്പം റെയിൽവെ പ്രഖ്യാപിച്ച പല പദ്ധതികൾ പൂർത്തീകരിച്ചപ്പോഴും ഗുരുവായൂർതാനൂർ പാതക്കുമാത്രം ശാപമോക്ഷമായില്ല.
സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകാത്തതാണ് പാതക്ക് തടസമെന്നും ജനപ്രതിനിധികൾ ഇടപെട്ട് തടസങ്ങൾനീക്കി പാതപൂർത്തീകരണത്തിനാവശ്യമായ നടപടി കൈകൊള്ളണമെന്നും റെയിൽവെ ഡെവലപ്മെന്റ് ആക്ഷൻ കൗണ്‍ിസൽ കണ്‍വീനർ കെ.ജി.സുകുമാരൻ ആവശ്യപ്പെട്ടു.