ഗുരുവായൂർ: ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും വൻ ഭക്തജനതിരക്ക് അനുഭവപെട്ടു. ഇന്നലെ 202 വിവാഹങ്ങളും 701 ചോറൂണ് വഴിപാടും നടന്നു.നഗരം മണിക്കൂറുകളോളം ഗതാഗതകുരുക്കിൽ പെട്ടു .ക്ഷേത്രപരിസരം ജനനിബിഡമായപ്പോൾ റോഡുകൾ വാഹനങ്ങളാൽ നിറഞ്ഞ അവസ്ഥയായിരുന്നു. മമ്മിയൂർ ജഗ്ഷനിലും കിഴക്കേനടയിലും ഗതാഗതകുരുക്ക് രൂക്ഷമായി. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളും ഗതാഗതകുരുക്കിലമർന്നു.
ചിങ്ങമാസത്തിലെ മുഹൂർത്തമേറെയുള്ള ഞായറാഴ്ച ആയതാണ് വിവാഹ തിരക്ക് വർദ്ധിക്കാൻ കാരണമായത്.
മണിക്കൂറുകളോളം കാത്ത് നിന്നതിന് ശേഷമാണ് ഭക്തർക്ക് ദർശനം നടത്താനായത്. പോലീസും ദേവസ്വം ജീവനക്കാരും ഏറെ പാട്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.
ഓണാക്കാലം തുടങ്ങിയ മുതൽ ക്ഷേത്രത്തിൽ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെ ങ്കിലും വാഹനകുരുക്കിന് ശമനമായിട്ടില്ല. റോഡരികിൽ വാഹനങ്ങൾ പാർക്ക്ചെയ്യുന്നതാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നത്.
ദേവസ്വത്തിന്റേയും നഗരസഭയുടെയും പാർക്കിംഗ് ഗ്രൗണ്ട ുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടി വരുന്നത്. വിവാഹ തിരക്ക് കൂടുന്ന ദിവസം നഗരം ഗതാഗതക്കുരുക്കിൽ അവരുന്നത് പതിവാണ്. ഇതിന് അടിയന്തര പരിഹാരം കാണണമെന്നാന്ന് ആവശ്യം.