ഗുരുവായൂർ; ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉദയാസ്തമനപൂജ വരുന്ന ജനുവരി മുതൽ ദിവസം അഞ്ച് പൂജ നടത്താൻ ഭരണസമിതി തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാടുമായി ആലോചിച്ച ശേഷമാണ് പൂജകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.
പൂജയുടെ നിരക്ക് ഒന്നര ലക്ഷത്തിൽ നിന്ന് ഒരുലക്ഷമാക്കി കുറക്കും.വഴിപാടുകാർക്ക് തൊഴുന്നതിനും,അരിയളവിനും സൗകര്യം ഒരുക്കും. നിലവിൽ വർഷം 50 ദിവസമാണ് ഉദയാസ്തമനപൂജ നടക്കുന്നത്.പൂജകൾ നടക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടി കൂടുതൽ ഭക്തർക്ക് വഴിപാട് നടത്തുന്നതിന് സൗകര്യമൊരുക്കും.
2070 വരെ ഉദയാസ്തമന പൂജയുടെ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്.ഇത് അഞ്ചെണ്ണം പ്രകാരം ക്രമീകരിച്ച് ഭക്തരെ വിവിരം അറിയിക്കും. അഷ്ടമംഗല പ്രശ്നത്തിൽ ദിവസം അഞ്ച് പൂജ നടത്തുന്നതിൽ തെറ്റില്ലെന്ന് പ്രശ്ന ചിന്തയിൽ തെളിഞ്ഞിരുന്നു.
അഷ്ടമംഗല പ്രശ്ന പരിഹാര ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയെ ചുമതലപെടുത്തി. ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്,പി.ഗോപിനാഥൻ,എം.വിജയൻ,അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.