ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സഹസ്രകലശച്ചടങ്ങുകൾ നടക്കുന്നതിനൽ ദിവസവും ക്ഷേത്രത്തിൽ ദർശന നിയന്ത്രണമുണ്ടാകും.
നാളെ പുലർച്ചെ നാലുമുതൽ കലശചടങ്ങുകൾ തുടങ്ങും. മുള പൂജ,ശാന്തിഹോമം,അത്ഭുത ശാന്തിഹോമം,ശാന്തിഹോമ കലശാഭിഷേകം,അത്ഭുത ശാന്തി ഹോമ കലശാഭിഷേകം എന്നിവയാണ് ചടങ്ങുകൾ. നാളെ രാവിലെ ഒന്പതു മുതൽ ഉച്ചപൂജ നടതുറക്കുന്നതുവരെ ദർശന നിയന്ത്രണമുണ്ടാകും.
വ്യാഴാഴ്ച രാവിലെ പത്തു മുതൽ ഉച്ചപൂജ നടതുറക്കുന്നതുവരെയും ദർശന നിയന്ത്രണമാണ്.വെളളിയാഴ്ചയാണ് തത്വലശാഭിഷേകം. ശനിയാഴ്ച അതിപ്രധാനമായ സഹസ്രകലശാഭിഷേകം നടക്കും. തത്വകലശാഭിഷേകദിവസമായ വെള്ളിയാഴ്ചയും സഹസ്രകലശാഭിഷേകം നടക്കുന്ന ശനിയാഴ്ചയും പുലർച്ചെ 4.30മുതൽ 11വരെ നാലന്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ഞാറാഴ്ചയാണ് ആനയോട്ടവും കൊടിയേറ്റവും.