ഗുരുവായൂർ: ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകൾ തുറന്നു.എന്നാൽ ഭരണസമിതിയിൽ ചെയർമാനും അംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കൗണ്ടറുകൾ തുറന്നത് പേരിനു മാത്രമായി.
കൗണ്ടറുകളിലൂടെ നൽകുമെന്ന് അറിയിച്ചിരുന്ന കളഭവും സ്വർണ ലോക്കറ്റും നൽകുന്നില്ല. കളഭം വാങ്ങാനെത്തിയ ഭക്തർ നിരാശയോടെ മടങ്ങി. ഭരണ സമിതി തീരുമാനമില്ലാതെ കൗണ്ടർ പ്രവർത്തനം ആരംഭിച്ചതിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.
ചെയർമാൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് മറ്റ് ഭരണസമിതി അംഗങ്ങൾ പറയുന്നത്. ജീവനക്കാർക്ക് പ്രമോഷൻ നൽകുന്നതിലും ചെയർമാനും അംഗങ്ങളും രണ്ടു തട്ടിലാണ്.
ക്ഷേത്രനട ഇന്നു മുതൽ ഉച്ചക്ക് 12.30 വരേയും രാത്രി എട്ടുവരേയും തുറന്നിരിക്കും. ഭക്തർക്ക് പുറത്തുനിന്ന് ദർശനം നടത്താനാകും.