ഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയുടെ പൈപ്പിടൽ പ്രവർത്തിക്ക് റോഡ് കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി പടിഞ്ഞാറെനട സെന്റർ വെള്ളകെട്ടിലായി. ചൊവ്വാഴ്ച രാത്രിയോടെയാണ് പൈ പ്പ് പൊട്ടിയത്. പൈപ്പിൽ നിന്ന് വെള്ളം റോഡിൽ ഒഴുകി ചെളിയും വെള്ളവും നിറഞ്ഞ് യാത്രക്കാർക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയായി.
ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായത്.നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും പോകുന്ന റോ ഡാണ് ചെളിയും വെള്ളവും നിറഞ്ഞ് കുളമായിട്ടുള്ളത്്.അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായുള്ള അവസാനവട്ട പൈപ്പിടലിനായാണ് പടിഞ്ഞാറെനട ജംഗഷനിൽ റോഡ് പൊളിച്ചത്.
ജെസിബി ഉപയോഗിച്ച് റോഡ് പൊളിക്കുന്പോൾ കുടിവെള്ള പൈപ്പ് പൊട്ടുകയായിരുന്നു.മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്ത് കളഞ്ഞതിന് ശേഷം പൊട്ടിയ പൈപ്പ് യോജിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.്