ക​ൺ​കു​ളി​ർ​ക്കെ ഗു​രു​വാ​യൂ​ര​പ്പ​നെ കാ​ണാം; ഓ​ഗ​സ്റ്റ്മാ​സ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ അ​വ​ധി; ഗു​രു​വാ​യൂ​രി​ൽ  വി​ഐ​പി ദ​ർ​ശ​ന​ത്തി​നു നി​യ​ന്ത്ര​ണം


ഗു​രു​വാ​യൂ​ർ: ​ ഭ​ക്ത​ർ​ക്കു സു​ഗ​മ​മാ​യ ദ​ർ​ശ​നസൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഈ ​മാ​സ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി വ​രു​ന്ന അ​വ​ധിദി​വ​സ​ങ്ങ​ളി​ൽ വിഐപി ​ദ​ർ​ശ​ന​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ദേ​വ​സ്വം ഭ​ര​ണസ​മി​തി തീ​രു​മാ​നി​ച്ചു.

തു​ട​ർ​ച്ച​യാ​യ പൊ​തു അ​വ​ധി വ​രു​ന്ന 18,19,20 ദി​വ​സ​ങ്ങ​ളി​ലും 25, 26, 27,28 തീ​യ​തി​ക​ളി​ലു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.പൊ​തുവ​രി നി​ൽ​ക്കു​ന്ന ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​തി​നാ​ണ് ഈ ​തീ​രു​മാ​നം. പൊ​തു അ​വ​ധിദി​ന​ങ്ങ​ളി​ൽ പ​തി​വു ദ​ർ​ശ​നനി​യ​ന്ത്ര​ണം തു​ട​രും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ നേ​രത്തേ ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​ക്ഷേ​ത്രം ന​ട തു​റ​ക്കും.

ഇ​ല്ലംനി​റ ച​ട​ങ്ങ് ന​ട​ക്കു​ന്ന 18ന് ​പു​ല​ർ​ച്ചെ നാ​ല​രവ​രെ മാ​ത്ര​മേ സ്പെ​ഷ​ൽ/ വി​ഐപി,​ പ്രാ​ദേ​ശി​കം, സീ​നി​യ​ർ സി​റ്റി​സ​ൺ ദ​ർ​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കു​ക​യു​ള്ളൂ.

ശ്രീ​കോ​വി​ൽ നെ​യ്‌വി​ള​ക്ക് വ​ഴി​പാ​ട് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്കു​ള്ള ദ​ർ​ശ​ന​വും പു​ല​ർ​ച്ചെ നാ​ല​ര​ക്ക് അ​വ​സാ​നി​പ്പി​ക്കും. ഇ​ല്ലംനി​റ ദി​ന​ത്തി​ൽ ചോ​റൂ​ൺ ക​ഴി​ഞ്ഞു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള സ്പെ​ഷൽ ദ​ർ​ശ​നം പ​ന്തീ​ര​ടിപൂ​ജ​യ്ക്കുശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളു. അ​ഷ്ട​മി​രോ​ഹി​ണിദി​ന​ത്തി​ലും പ​തി​വുനി​യ​ന്ത്ര​ണം തു​ട​രും.

ദേ​വ​സ്വം ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഡോ.​വി.​കെ.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, വി.​ജി.​ര​വീ​ന്ദ്ര​ൻ, കെ.​പി.​വി​ശ്വ​നാ​ഥ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. ​വി​ന​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment