ഗുരുവായൂർ; ഗുരുവായൂർ ക്ഷേത്രത്തൽ വൈശാഖ പുണ്യമാസാചരണത്തിന് ഞായറാഴ്ച തുടക്കമാവും.മേട മാസത്തിലെ പ്രഥമ മുതൽ ഇടവ മാസത്തിലെ അമാവസി വരെയുള്ള ഒരു ചന്ദ്രമാസക്കാലമാണ് വൈശാഖ പുണ്യമാസാചരണം.ഈസമയത്ത് ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്കാണനുഭവപ്പെടുക.
ദാനധർമ്മാതികൾക്കും ദർശനത്തിനും വിശേഷപെട്ട മാസമാണ്.ബലരാമ ജയന്തിയായ അക്ഷയ തൃതീയ,ശ്രീ ശങ്കര ജയന്തി,ബുദ്ധ പൗർണമി,നരസിംഹ ജയന്തി,ദത്താത്രേയ ജയന്തി എന്നിവ വൈശാഖ മാസത്തിലെ വിശേഷ ദിവസങ്ങളാണ്.ബലരാമയന്തിയായ അക്ഷയ തൃതീയ ഏഴിനാണ്.
ശ്രീ ശങ്കര ജയന്തി ഒന്‍പതിനും.വൈശാഖ മാസത്തിൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ പൊന്നടുക്കം മണികണ്ഠൻ നന്പൂതിരി,പ്രൊഫ.മാധവപ്പള്ളി കേശവൻ നന്പൂതിരി,തട്ടയൂർ കൃഷ്ണൻ നന്പൂതിരി,വെണ്മണി കൃഷ്ണൻ നന്പൂതിരി,തോട്ടം ശ്യാമൻ നന്പൂതിരി താമരക്കുളം നാരായണൻ നന്പൂതിരി,ആഞ്ഞം മധുസൂദനൻ നന്പൂതിരി എന്നിവർ ആചാര്യന്മാരായി നാല് സപ്താഹങ്ങൾ നടക്കും.ദിവസവും വൈകിട്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഭക്തി പ്രഭാഷണവും ഉണ്ടാകും.ജൂണ്‍ മൂന്നിനാണ് വൈശാഖമാസ സമാപനം.