കോഴിക്കോട്: ഗുരുവായൂരപ്പന് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി ആക്ഷേപം. സംഭവം പുറത്തറിയിക്കാതിരിക്കാന്‍ ഹോസ്റ്റല്‍ അധികൃതര്‍ ശ്രമിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പുറത്തു പോയിചികിത്സ തേടുന്നതിന് സമ്മതിക്കാതെ ഡോക്ടറെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു അധികൃതര്‍.
ഹോസ്റ്റിലിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി തവണ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നതായി രക്ഷിതാക്കളും പറയുന്നു.
അതിനിടെ ഇന്ന് രാവിലെ സര്ക്കിള്ഹെല്ത്ത് ഓഫീസര്‍ ശിവന് , ജൂണിയര്‍ ഹെല്‍ത്ത് ഓഫീസര്‍ സതീശ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഹോസ്റ്റലിൽ പരിശോധന നടത്തി. ഹോസ്റ്റലില്‍ വൃത്തിഹീനമായ സാഹചര്യം നിലനില്‍ക്കുന്നതായി കണ്ടെത്തി.
ഹോസ്റ്റല്‍ അധികൃതര്‍ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ന്യൂനനതകള്‍ പരിഹരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടാക്കി ഇന്ന് വൈകുന്നേരത്തോടെ കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഗോപകുമാറിന് കൈമാറും. പരാതി പ്രകാരമല്ല, പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹോസ്റ്റലിനെതിരേ ഇന്ന് രാവിലെ വിദ്യാര്‍ഥികള്‍ ഉപരോധ സമരവും സംഘടിപ്പിച്ചിരുന്നു. പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജ് വനിത ഹോസ്റ്റലിലെ 30 വിദ്യാർഥികളും അധ്യാപികയുമാണ് ഇന്നലെ ഭക്ഷ്യവിഷബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്. രണ്ടാംവർഷ, അവസാനവർഷ ബിരുദ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്.
ഛർദിയും വയറിളക്കവും തലകറക്കവും പനിയും അനുഭവപ്പെട്ട് അവശനിലയിലായ വിദ്യാർഥികളാണ് ചികിത്സതേടിയത്.ഹോസ്റ്റലിൽനിന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വെജിറ്റബ്ൾ ബിരിയാണി കഴിച്ച് കിടന്നുറങ്ങിയ കുട്ടികൾക്കാണ് അസ്വസ്തതയുണ്ടായത്. ചൊവ്വാഴ്ച അർധരാത്രി മുതൽ ഛർദിയും തലകറക്കവും അനുഭവപ്പെട്ട തങ്ങളെ ആശുപത്രിയിൽ ചികിത്സതേടാൻ പോലും ഹോസ്റ്റൽ അധികൃതർ അനുവദിച്ചില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ബുധനാഴ്ച രാവിലെ 11ന് മാനേജ്മന്റ് വിളിച്ചുവരുത്തിയ ഡോക്ടറാണ് വിദ്യാർഥിനികളെ പരിശോധിച്ചത്. എന്നാൽ, കുറിപ്പടി പ്രകാരമുള്ള മരുന്ന് വൈകീട്ട് അഞ്ചരക്കാണ് എത്തിച്ചു നൽകിയെതന്നും പരാതിയുണ്ട്.അവസാനവർഷ വിദ്യാർഥികൾക്ക് സർവകലാശാല സെമസ്റ്റർ പരീക്ഷ ഉണ്ടായിരുന്നതിനാൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾക്ക് ബുധനാഴ്ച അവശതയോടെ പരീക്ഷയെഴുതേണ്ടിവന്നു.
വിദ്യാർഥികൾ വിളിച്ചറിയിച്ച പ്രകാരമെത്തിയ രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ് പാടെ തളർന്ന ചില കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ തയ്യാറായത്. ഹോസ്റ്റൽ ഭക്ഷണത്തിന്റെ ഗുണനിലവാരം വളരെ മോശമായതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ചു