ഗുരുവായൂർ: ക്ഷേത്രദർശനത്തിനെത്തുന്ന അംഗപരിമതരായ ഭക്തർക്ക് സുഗമമായി ദർശനം നടത്തുന്നതിന് ക്ഷേത്രത്തിനകത്ത് സഹായകേന്ദ്രം ഏർപ്പെടുത്തി.കിഴക്കേ ഗോപുരത്തിൽ മാനേജരുടെ സീറ്റിന് സമീപത്ത് ചവിട്ടുപടികളുടെ താഴെയായാണ് സഹായകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
അംഗപരിമിതർ സഹായകേന്ദ്രത്തിലെത്തിയാൽ ദർശനത്തിനുള്ള സംവിധാനം ഒരുക്കും.ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.ഏതാനും മാസം മുൻപ് ക്ഷേത്രദർശനത്തിനെത്തിയ ഭിന്നശേഷിക്കാരനെയും കുടുംബത്തേയും ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചത് ഏറെ വിവാദമായിരുന്നു.
സുരക്ഷാ കാരണങ്ങളാൽ സ്വന്തം വീൽ ചെയർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ അനവദിക്കില്ലെന്നാണ് അന്ന് കാരണം പറഞ്ഞത്.ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട്,എ.വി.പ്രശാന്ത്,എം.വിജയൻ,ഉഴമലയ്ക്കൽ വേണുഗോപാൽ,കെ.കെ.രാമചന്ദ്രൻ,പി,ഗോപിനാഥൻ,അഡ്മിനിസ്ട്രേറ്റർ സി.സി.ശശീധരൻ എന്നിവർ പങ്കെടുത്തു.