ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട അ​ടു​ത്ത റി​ക്കാ​ർ​ഡി​നാ​യി ഒ​രു​ങ്ങു​ന്നു; ക്ഷേ​ത്ര​ത്തി​ൽ സെ​പ്തം​ബ​ർ എട്ടിന് 328 ​വി​വാ​ഹ​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ അ​മ്പ​ലം മ​റ്റൊ​രു റി​ക്കാ​ർ​ഡി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. സെ​പ്തം​ബ​ർ 8 ഞാ​യ​റാ​ഴ്ച ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ 328 വി​വാ​ഹ​ങ്ങ​ൾ​ക്കാ​ണ് ശീ​ട്ടാ​യ​ത്. വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണം ഇ​നി​യും വ​ർ​ധി​ക്കു​വാ​നാ​ണ് സാ​ധ്യ​ത.

ഇ​തി​ന് മു​ൻ​പ് 227 വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന​താ​യി​രു​ന്നു റി​ക്കാ​ർ​ഡ്. വി​വാ​ഹ​ങ്ങ​ൾ​ക്കാ​യി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ള്ള 4 ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തിരക്കുള്ളപ്പോൾ ഉപയോഗിക്കാൻ ഒരു കല്യാണ മണ്ഡപം കൂടിയുണ്ട്.

സെ​പ്തം​ബ​ർ 4,5 തീ​യ​തി​ക​ളി​ലും വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണം 100 ക​ട​ന്നി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ വി​വാ​ഹ​ങ്ങ​ൾ ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ൽ വ​ലി​യ തി​ര​ക്കു വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

 

Related posts

Leave a Comment