ഗുരുവായൂർ: ക്ഷേത്രത്തിൽ 1000 രൂപയ്ക്ക് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്ക് സ്പെഷൽ ദർശനം അനുവദിച്ചുതുടങ്ങി. ഇന്നുപുലർച്ചെ മുതലാണ് ഈ സംവിധാനം നിലവിൽവന്നത്. 1000 രൂപയ്ക്ക് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്ക് വരി നിൽക്കാതെ കൊടിമരത്തിനു മുന്നിലൂടെ ഗുരുവായൂരപ്പനെ ദർശിക്കാനുള്ള സംവിധാനമാണ് ക്ഷേത്രം അധികാരികൾ ഏർപ്പെടുത്തുന്നത്.
ഇതിനുപുറമേ പ്രസാദക്കിറ്റും നൽകുന്നുണ്ട്. നൂറോളം പേർ ഇന്ന് ഈ സംവിധാനം പ്രയോജനപ്പെടുത്തി. ആയിരം രൂപയ്ക്ക് നെയ്യ് വിളക്ക് ശീട്ടാക്കി ദർശനം നൽകുന്ന സംവിധാനത്തിനെതിരെ ബിജെപി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.