ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയയും സംഗീത ഫോഗട്ടും വിവാഹിതരാകുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിന് ശേഷമാകും മിന്നുകെട്ട്.
65 കിലോ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമാണ് ബജ്റംഗ്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽപ്രതീക്ഷയാണ് അദ്ദേഹം. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ബജ്റംഗ് സ്വർണം നേടിയിരുന്നു.
ഫോഗട്ട് സഹോദരിമാരിൽ ഇളയവളാണ് സംഗീത. 59 കിലോ വിഭാഗത്തിൽ ദേശീയമെഡൽ ജേതാവാണ് അവർ. സംഗീതയുടെ സഹോദരിമാരായ ഗീതയും വിനേഷും ഗുസ്തി രംഗത്തുള്ളവരെയാണ് വിവാഹം കഴിച്ചത്.