ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചു വനിതാ ഗുസ്തി താരങ്ങൾ. കായിക മന്ത്രി ബ്രിജ് ഭൂഷൻ ശരണ്സിംഗിനെതിരേ നടപടിയെടുത്ത് അദ്ദേഹത്തെ കായികരംഗത്തുനിന്നു പുറത്താക്കി “സ്ത്രീശക്തി’ മുദ്രാവാക്യം പ്രവർത്തിച്ചു കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടു വനിതാ ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ പിരിച്ചുവിട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് അധികാരങ്ങൾ തിരിച്ചുനൽകിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനത്തോടു പ്രതിഷേധിച്ചാണു താരങ്ങൾ മോദിയെ വെല്ലുവിളിച്ചത്.
മോദി എത്രത്തോളം സ്ത്രീകൾക്കു വേണ്ടി നിലനിൽക്കും എന്നു നടപടിയിലൂടെ കാണട്ടെ എന്നു താരങ്ങൾ പറഞ്ഞു.താരങ്ങളോട് ലൈംഗിക അതിക്രമം കാണിച്ച ബ്രിജ് ഭൂഷനും സഞ്ജയ് സിംഗിനും സസ്പെൻഷൻ നൽകിയതു വെറും ഷോ മാത്രമാണെന്ന് അന്നേ മനസിലായിരുന്നു.
പിന്നീട് അവരെ ഇതേ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുത്തതോടെ ആ സംശയം ശരിയാണെന്നു തെളിയിക്കപ്പെട്ടു. മോദി എന്തു നിലപാട് എടുക്കുമെന്നു കാണട്ടെയെന്നും സാക്ഷി മാലിക് പറഞ്ഞു.