വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായിരിക്കുകയാണ് ഒരു വീട്ടുടമസ്ഥൻ.
യുഎസിലെ സൗത്ത് കരോലിനയിലാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വീട്ടിലെ തീ കെടുത്തുന്നതിനിടെയാണ് സാമി സ്മിത്ത് എന്ന വീട്ടുടമസ്ഥൻ ലൈവ് ചെയ്തത്.
“എന്റെ വീടിന് തീ പിടിച്ചിരിക്കുന്നു. എന്റെ വീടിന് തീ പിടിച്ചിരിക്കുന്നു. വീട് കത്തുകയാണ്, എന്നെപ്പോലെ നിങ്ങളും ഇത് തത്സമയം കാണുന്നു” അദ്ദേഹം വീഡിയോയിൽ പറയുന്നു.
അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം അയൽവാസികൾ സഹായിക്കുന്നതും സാമി കാമറയിൽ പകർത്തിയിട്ടുണ്ട്.
തീ അണച്ചതിനു ശേഷം ആർക്കും പരിക്കേൽക്കാത്തതിനാൽ ദൈവത്തിന് നന്ദി പറയുന്നതിനായി ഇയാൾ വീണ്ടും ഫേസ്ബുക്ക് ലൈവിൽ വന്നു. വീടിന് സാരമായ കേടുപാടുകൾ ഉണ്ടായെന്നും അദ്ദേഹം ലൈവിൽ പറയുന്നുണ്ട്.