കോട്ടയം: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ മധ്യവയ്സകൻ പോലീസ് പിടിയിൽ. പുതുപ്പള്ളി ഇരവിനെല്ലൂർ തടത്തിൽ ഭാസ്കരനാ (59)ണു പിടിയിലായത്.
ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കട നടത്തുന്ന പിതാവിന് ഉച്ചഭക്ഷണം നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങവേ റോഡരികിൽ പച്ചക്കറി വിൽപ്പന നടത്തുന്ന ഭാസ്കരൻ 19 കാരിയായ പെണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റിയ ശേഷം അപമര്യാദയോടെ പെരുമാറുകയായിരുന്നു.
പെണ്‍കുട്ടിയും പിതാവും ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ സമാന കേസിൽ മുന്‍പും പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു.