സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാജഭരണം; രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീനം ചെലുത്തുന്ന രാജകുടുംബമാണ് ഗ്വാളിയാറിലെ സിന്ധ്യ കുടുംബം. ബിജെപിയുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്ന രാജമാതാ വിജയരാജെ സിന്ധ്യയാണ് കുടുംബത്തിൽ ആദ്യമായി രാഷ്ട്രീയത്തിലെത്തിയത്. വിജയരാജ സിന്ധ്യയുടെ മക്കളും പേരക്കുട്ടികളും ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുന്നു. മകൻ മാധവറാവു സിന്ധ്യ മൂന്നു തവണയാണ് കേന്ദ്രമന്ത്രിയായത്. മകൾ വസുന്ധരെ രാജെ കേന്ദ്രമന്ത്രിയും രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രിയുമായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും അവർ രാജസ്ഥാനിൽ ബിജെപി സ്ഥാനാർഥിയാണ്. മറ്റൊരു മകൾ യശോധരെ രാജെ മധ്യപ്രദേശിലെ മന്ത്രിയാണ്. വിജയരാജെ യുടെ പേരമകൻ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രിയാണ്. തെരഞ്ഞെടുപ്പുകളിൽ വെന്നിക്കൊടി പാറിച്ച രാജമാത വിജയ രാജെ സിന്ധ്യ (1919-2001) യാണ് സിന്ധ്യ കുടുംബത്തിൽനിന്നും ആദ്യം രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. വിജയരാജെ സിന്ധ്യയുടെ യഥാർഥ പേര് ലേഖ ദിവ്യേശ്വരി ദേവി എന്നായിരുന്നു. ഗ്വാളിയോർ മഹാരാജാവ് … Continue reading സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാജഭരണം; രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed