പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. സിനിമകളേക്കാള്‍ കൂടുതല്‍ ഗായത്രിയെ ആളുകള്‍ക്കു പരിചയം ട്രോളുകളിലൂടെയും അഭിമുഖങ്ങളിലൂടെയായിരിക്കും.
മറയില്ലാതെ എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്ന വ്യക്തിയാണ് ഗായത്രി സുരേഷ്. അതുകൊണ്ടുതന്നെ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയായി മാറാറുമുണ്ട്.
എന്നാല്‍ അതൊന്നും ഗായ്രതിയെ തളര്‍ത്താറില്ല. താരത്തിന്റെ പുതിയൊരു അഭിമുഖമാണിപ്പോൾ വൈറലാകുന്നത്.
പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നു പറഞ്ഞത് വിവാദമായതിനെക്കുറിച്ചും ഗായത്രി അഭിമുഖത്തിൽ മനസ് തുറന്നു.
കോഫി വിത്ത് കരണില്‍ ആളുകള്‍ എന്തൊക്കെയാണ് തുറന്നുപറയാറുള്ളത്. അതൊക്കെ ആളുകള്‍ ആ സെന്‍സിലാണ് എടുക്കുക.
ഇവിടെ മാത്രമാണ് ഇതൊക്കെ പ്രശ്നമാകുന്നത്. പ്രണവിനെ ഇഷ്ടമാണെന്നു ഞാൻ പറഞ്ഞത് ലാലേട്ടനൊന്നും അറിഞ്ഞു കാണില്ല.
അവരൊക്കെ തിരക്കുള്ളവരല്ലേ. പ്രണവും അറിഞ്ഞു കാണില്ല. ഫുള്‍ ടൈം ടൂറൊക്കെയല്ലേ… ആലിയ ഭട്ട് എല്ലായിടത്തും പോയി രണ്‍ബീര്‍ കപൂറിനെ ഇഷ്ടമാണെന്ന് പറയും.
എന്നിട്ടിപ്പോള്‍ എന്തായി? ഞാന്‍ അങ്ങനെയാണെന്നല്ല. ആലിയ ഭട്ട് മഹേഷ് ഭട്ടിന്റെ മകളാണ്. ആലിയ ഭട്ടാണ് എന്റെ ധൈര്യം.
തുറന്ന് പറയുന്നതില്‍ എന്താണ് കുഴപ്പം. പ്രണവ് ഇഷ്ടമല്ലെന്നു പറഞ്ഞാല്‍ എനിക്ക് വിഷമമാകില്ല. എനിക്ക് അങ്ങേരോട് ഇമോഷണല്‍ കണക്ഷന് ഒന്നുമില്ലല്ലോ.
എന്നാല്‍ പ്രണവിനെ നേരിട്ടു കണ്ടാല്‍ അങ്ങനെ പറയില്ല. എനിക്കങ്ങനെ പിന്നാലെ നടക്കുന്നത് ഇഷ്ടമല്ല. ഇന്റര്‍വ്യൂവില്‍ ചോദിക്കുമ്പോള്‍ പറയുന്നുവെന്നേയുള്ളൂ.
ഇന്റര്‍വ്യൂകളൊക്കെ ചര്‍ച്ചയായി മാറുമ്പോഴും വീട്ടില്‍ അമ്മ നല്ല സപ്പോര്‍ട്ടാണ്. എന്നാല്‍ അമ്മ ഇപ്പോള്‍ വേറേ കല്യാണം ആലോചിക്കാം എന്നൊക്കെയാണ് പറയുന്നത്.
കല്യാണപ്രായം ആയി, എന്നാല്‍ എനിക്ക് അറേഞ്ച് വിവാഹത്തോട് താത്പര്യമില്ല. കല്യാണം കഴിക്കാന്‍ വേണ്ടി ഒരാളെ കല്യാണം കഴിക്കാന്‍ താത്പര്യമില്ല.
ഒരാളെ കണ്ടുമുട്ടി അങ്ങനെ കല്യാണം കഴിക്കുന്നതാണ് ഇഷ്ടം. കെട്ടുവാണെങ്കില്‍ പ്രണയ വിവാഹമായിരിക്കും- ഗായത്രി സുരേഷ് പറഞ്ഞു.
ട്രോളുകള്‍ നിരോധിക്കണമെന്ന് മുന്‍പൊരിക്കൽ പറഞ്ഞത് ട്രോളുകള്‍ കിട്ടി തുടങ്ങിയ കാലത്തായിരുന്നു. ആ സമയത്ത് എല്ലാവരും നമ്മളെ കളിയാക്കുകയാണല്ലോ, ഞാന്‍ കളിയാക്കപ്പെടുന്ന ഫിഗര്‍ ആണല്ലോ എന്ന ചിന്തയായിരുന്നു.
പിന്നെയാണ് എന്റെ ചിന്താഗതി മാറുന്നത്. ആലിയ ഭട്ടും ലാലേട്ടനും ട്രോള്‍ ചെയ്യപ്പെടുന്നവരാണ്. ഇവരൊക്കെ എക്സ്ട്രാ ഓര്‍ഡനറി ആളുകളാണ്.
അതുകൊണ്ട് ഞാന്‍ അടിപൊളിയായതു കൊണ്ടാണ് എന്നെ ട്രോളുന്നതെന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങി. സത്യം ചിലപ്പോള്‍ ഞാന്‍ മണ്ടിയായതുകൊണ്ടാകാം. പക്ഷേ ഞാന്‍ അതാണ് വിശ്വസിക്കുന്നത്. എന്റെ കൂടെ ആരും നിൽക്കുന്നില്ല.
എന്റെ അമ്മയും അനിയത്തിയും പോലും നില്ക്കുന്നില്ല. എന്റെ കൂടെ ഒരു ഇന്നര്‍ വോയ്സുണ്ട്. അത് പറയുന്നതുപോലെയാണ് ഞാന്‍ ചെയ്യുന്നത്.
ട്രോളുകള്‍ കാരണം ഒറ്റപ്പെടല്‍ നേരിട്ടിട്ടുണ്ട്. ഒരു സുഹൃത്ത് കല്യാണത്തിന് വിളിച്ചില്ല. എന്നോട് സംസാരിക്കുന്നത് എന്തോ ഔദാര്യം പോലെയാണെന്നാണ് കരുതുന്നത്.
അങ്ങനെയുള്ളവരെ ഞാന്‍ കട്ട് ചെയ്യും. ഇഷ്ടപ്പെടുന്നില്ലെങ്കില്‍ വേണ്ടെന്നും ഗായത്രി അഭിമുഖത്തിൽ പറഞ്ഞു.