ലക്നോ: യുപിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ കോടതി വിധിക്കു പിന്നാലെ ഹിന്ദുവിഭാഗം ആരാധന നടത്തി. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ഇവിടെയെത്തി ആരതി നടത്തിയത്.
മസ്ജിദിലെ നിലവറകള്‍ക്കുള്ളില്‍ ഹിന്ദു ദേവതമാരുടെ വിഗ്രഹങ്ങള്‍ അടക്കം ഉണ്ടെന്നു ഹിന്ദു വിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു.
ഏഴു ദിവസത്തിനുള്ളില്‍ മസ്ജിദിന് താഴെ തെക്കുവശത്തുള്ള നിലവറകളില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതിയാണ് ഇന്നലെ അനുമതി നല്‍കിയത്.
ഇതിന് വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ഇന്നു രാവിലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂജാരി ഇവിടെയെത്തി ആരതി നടത്തിയത്.
ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആളുകൾ ദര്‍ശനത്തിന് ഉള്‍പ്പെടെ എത്താന്‍ സാധ്യതയുള്ളതിനാല്‍ പരിസരം കനത്ത സുരക്ഷാവലയത്തിലാണ്.