കൊച്ചി:അങ്കമാലിയില്‍ നടന്നത് നാടിനെ നടുക്കുന്ന സംഭവം. നാടോടി സ്ത്രീയുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഭര്‍ത്താവാണ് കുഞ്ഞിനെ കൊന്നതെന്നാണ് സ്ത്രീയുടെ പരാതി. സംഭവത്തില്‍ സുധയെന്ന സ്ത്രീയുടെ ഭര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാഴ്ച്ചകള്‍ക്ക് മുമ്പ് കുഞ്ഞിനെ പൊരിവെയിലത്തുകിടത്തി ദമ്പതികള്‍ തെരുവില്‍ പാട്ട പെറുക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസെത്തി അമ്മയെയും കുഞ്ഞിനെയും അഭയകേന്ദ്രത്തിലാക്കിയിരുന്നു.
എന്നാല്‍, നാല് ദിവസത്തിനുശേഷം ഇവര്‍ അവിടെനിന്ന് പുറത്തുപോയതാണ് വിവരം. ഇന്ന് രാവിലെയാണ് അങ്കമാലി പോലീസ് സ്റ്റേഷനിലെത്തിയ സുധ തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയെന്ന് പരാതി നല്‍കിയത്. സുധ തന്നെയാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ സ്ഥലം പോലീസിന് കാട്ടിക്കൊടുത്തതും. സംഭവത്തില്‍ പോലീസ് ദമ്പതികളെ വിശദമായി ചോദ്യംചെയ്യുന്നത് തുടരുകയാണ്.