ന്യൂഡൽഹി: എച്ച്-1ബി വീസ നയം ഇന്ത്യയേപ്പോലെതന്നെ അമേരിക്കയെയും ദോഷകരമായി ബാധിക്കുമെന്ന് സോഫ്റ്റ്വേർ കമ്പനികളുടെ സംഘടനയായ നാസ്കോം. ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന പത്തു ലക്ഷത്തോളം എച്ച്-1ബി വീസയുള്ളവർ അമേരിക്ക വിടേണ്ടിവരും. ഇതിൽ ഏറിയപങ്കും ഇന്ത്യക്കാരാണ്.
അമേരിക്കയുടെ ഇപ്പോഴത്തെ സ്ഥിതി വച്ച് സ്റ്റെം മേഖലയിൽ (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ്) നൈപുണ്യമുള്ളവരുടെ എണ്ണം വളരെ കുറവാണ്.
അതിനാൽതന്നെ ബഹുരാഷ്ട്ര കമ്പനികളിൽ ഈ കുറവു നികത്തുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള എച്ച്-1ബി വീസയുള്ളവരാണ്- നാസ്കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖർ പറഞ്ഞു.അമേരിക്കയുടെ മത്സരമുന്നേറ്റത്തെ പുതിയ തീരുമാനങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.