തൃശൂർ: കോഴിക്കോട് എച്ച് വണ്‍ എൻ വണ്‍ സ്കൂൾ വിദ്യാർത്ഥികളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ ജില്ലയായ തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതയിൽ. നിലവിൽ തൃശൂരിൽ എച്ച് വണ്‍ എൻ വണ്‍ കേസുളൊന്നുമില്ലെന്നും ആശങ്ക ആവശ്യമില്ലെന്നും ജില്ല ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
എങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പനി ബാധിച്ചവർ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ അടിയന്തിരമായി ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.