ടെൽ അവീവ്: ഹസൻ നസറുള്ള വധിക്കപ്പെട്ടതിനു പിന്നാലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ തലവനാകുമെന്നു കരുതപ്പെടുന്ന ഹാഷെം സഫിയുദ്ദീനും കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റ്.
കഴിഞ്ഞ വ്യാഴാഴ്ച ഇസ്രേലി സേന സഫിയുദ്ദീനെ ലക്ഷ്യമിട്ട് ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷം സഫിയുദ്ദീനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോർട്ട്.
മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസൻ നസറുള്ള കഴിഞ്ഞ മാസം 27നാണ് ബെയ്റൂട്ടിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. നസറുള്ളയുടെ ബന്ധുവാണു ഷിയാ പുരോഹിതനായ ഹാഷിം സഫിയുദ്ദീൻ.
നേതൃത്വമില്ലാത്ത സംഘടനയായി ഹിസ്ബുള്ള മാറിയെന്ന് ഇസ്രേലി സേനയുടെ വടക്കൻ കമാൻഡിനെ സന്ദർശിച്ച യൊവാവ് ഗാലന്റ് പറഞ്ഞു.