കൊച്ചി: ഭാര്യയെയും പതിനഞ്ചും പന്ത്രണ്ടും വയസ് പ്രായമുള്ള പെണ്മക്കളെയും കോയന്പത്തൂരിൽ മറ്റൊരു വ്യക്തി അന്യായമായി തടഞ്ഞുവച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കൊച്ചി ചിറ്റൂർ സ്വദേശി ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം നടത്തി യുവതിയെയും മക്കളെയും കണ്ടെത്തി.
പീഡനത്തിന് ഇരയായെന്ന പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ മൊഴിയെത്തുടർന്ന് പോക്സോ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതിക്കും മക്കൾക്കും മതിയായ പോലീസ് സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചു.
അങ്കമാലിയിലുള്ള വനിതാ സുഹൃത്തിനൊപ്പം പോകണമെന്ന യുവതിയുടെ അഭ്യർഥന കോടതി അംഗീകരിച്ചു. യുവതിയെയും പെണ്‍കുട്ടികളെയും ബുധനാഴ്ച കൗണ്‍സിലിംഗിന് ഹാജരാക്കും.
കൗണ്‍സിലിംഗിനുശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. കേസ് 18ന് പരിഗണിക്കും.