പ്രിയപത്‌നിക്ക് വിവാഹവാര്‍ഷിക സമ്മാനവുമായി ഷെഫിന്‍ ജഹാനെത്തി! സേലത്തെ കോളജില്‍ ഹാദിയയെ കാണാന്‍ ഷെഫിനെത്തുന്നത് രണ്ടാം തവണ; ചിത്രങ്ങള്‍ വൈറല്‍

പരസ്പരമുള്ള സ്‌നേഹത്തിനു മുമ്പില്‍ വിലങ്ങുതടിയാവാന്‍ യാതൊന്നിനും സാധിക്കുകയില്ലെന്ന് വ്യക്തമാക്കികൊണ്ട് ഹാദിയക്ക് വിവാഹ വാര്‍ഷിക സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജില്‍. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം തുടരുന്ന ഹാദിയയെ കാണാന്‍ ഇത് രണ്ടാം തവണയാണ് ഷെഫിന്‍ സേലത്തെത്തുന്നത്. നേരത്തെ കോടതി വിധിയ്ക്ക് പിന്നാലെ ഹാദിയയെ സന്ദര്‍ശിക്കാനാണ് എത്തിയിരുന്നതെങ്കില്‍ ഇത്തവണ പ്രിയ പത്‌നിക്ക് വിവാഹ സമ്മാനവുമായാണ് ഷെഫിന്‍ എത്തിയത്.

വിവാഹ വാര്‍ഷിക ദിനത്തിന് മുമ്പാണ് ഷെഫിന്‍ ഹാദിയയെ സന്ദര്‍ശിച്ച് സമ്മാനം കൈമാറിയത്. നേരത്തെ ഡിസംബര്‍ എട്ടിനായിരുന്നു ഷെഫിന്‍ കോളേജിലെത്തി ഹാദിയയെ സന്ദര്‍ശിച്ചത്. 45 മിനിട്ടോളം നീണ്ടുനിന്നതായിരുന്നു അന്നത്തെ കൂടിക്കാഴ്ച. ഡീനീന്റെ പ്രത്യേക അനുമതിയോടെയായിരുന്നു അന്ന ഷെഫിന്‍ ഹാദിയയെ കണ്ടത്. നേരത്തെ സേലത്തെ കോളജിലെത്തി ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന്, ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്നതിനായാണ് ഹാദിയ സേലത്തെ കോളജിലെത്തിയിരിക്കുന്നത്. കോളജിലും ഹോസ്റ്റലിലും പോലീസ് സുരക്ഷയോടെയാണ് ഹാദിയ കഴിയുന്നത്.

 

Related posts