പ്രായപൂര്‍ത്തിയായെന്ന് കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ! മകള്‍ക്ക് നാളെ എന്ത് സംഭവിക്കുമെന്നറിയില്ല; സുപ്രീംകോടതിയോട് ചോദ്യവുമായി ഹാദിയയുടെ പിതാവ്

ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടെന്ന സുപ്രീം കോടതി നിലപാടിനോട് യോജിപ്പില്ലെന്ന് പിതാവ് അശോകന്‍. പ്രായപൂര്‍ത്തിയായെന്ന് കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മകള്‍ക്ക് നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. അതുകൂടി കണക്കാക്കി തീരുമാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് അച്ഛന്റെ പ്രതികരണം.

വിവാഹം സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹാദിയയെ കേസില്‍ കക്ഷിചേര്‍ത്തു. ഹേബിയസ് കോര്‍പസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹത്തിന്റെ കാര്യത്തില്‍ നിലപാട് എഴുതി നല്‍കാനും കോടതി ഹാദിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 22നാണ് കേസ് കോടതി ഇനി പരിഗണിക്കുക. അതിനുമുന്‍പ് അറിക്കാനുള്ളത് ഹാദിയ കോടതിയെ അറിയിക്കണമെന്നാണ് ആവശ്യം.

 

Related posts