സേലം: താൻ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് ഹാദിയ. സേലത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. തനിക്ക് വേണ്ടപ്പെട്ടവരെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. അതിപ്പോഴും ലഭിച്ചുവെന്ന് കരുതുന്നില്ല. കോളജിൽ സ്വതന്ത്രമായി നടക്കാൻ കഴിയുന്നുണ്ടോ എന്ന കാര്യം രണ്ടു ദിവസത്തിന് ശേഷം പറയാമെന്നും തുടർ പഠനം നടത്താൻ അനുമതി നൽകിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ഹാദിയ പ്രതികരിച്ചു.
തമിഴ്നാട് പോലീസിന്റെ സുരക്ഷയിലാണ് ഹാദിയ സേലത്തെ കോളജിൽ പഠിക്കാൻ എത്തുന്നത്. ഹോസ്റ്റലിൽ ഫോണ് ഉപയോഗിക്കാൻ ഹാദിയയക്ക് അനുമതി നൽകിയിട്ടില്ല. അതേസമയം ഹാദിയയെ കാണാൻ ഷെഫിൻ ജെഹാന് സർവകലാശാല ഡീൻ അനുമതി നൽകിയിട്ടുണ്ട്. പോലീസ് സാന്നിധ്യത്തിലായിരിക്കും കൂടിക്കാഴ്ച.