ഭോപ്പാൽ: പീഡനത്തിനിരയായ പതിനാറു വയസുകാരിയെ പ്രതിക്കൊപ്പം നടത്തിക്കുകയും കെട്ടിയിടുകയും ചെയ്തു.
മധ്യപ്രദേശിലെ അലിരാജ്പുരിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ഒരു സംഘമാളുകൾ പെണ്‍കുട്ടിയെ പ്രതിയായ ഇരുപത്തിയൊന്നുകാരനൊപ്പം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പെൺകുട്ടിയുടെയും പ്രതിയുടെയും കൂടെയുള്ളവർ “ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിക്കുന്നതും ഇതിനുശേഷം ഇരുവരെയും മര്‍ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ഇതിനു പിന്നാലെയാണ് ഇരുവരെയും കെട്ടിയിട്ടത്. സംഭവമറിഞ്ഞെത്തിയ പോലീസ് ആണ് പെൺകുട്ടിയെ മോചിപ്പിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് 21 വയസുകാരനെയും അറസ്റ്റ് ചെയ്തു.