കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ബാര്‍ബർമാര്‍ സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ച് മുടി വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.
മൂന്ന് അടി നീളമുള്ള വടിയില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച് കൃത്യമായ അകലം പാലിച്ചാണ് ബാര്‍ബര്‍മാര്‍ മുടി വെട്ടുകയും തല കഴുകുകയും ചെയ്യുന്നത്.
ഹീബിംഗ് എന്ന സ്റ്റൈലിസ്റ്റാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ചൈനയിലെ സിചുവാന്‍ പ്രവശ്യയിലാണ് ഇദ്ദേഹത്തിന്റെ സലൂണ്‍ പ്രവര്‍ത്തിക്കുന്നത്.