പെട്രോലാക്റ്റം, ബേബി ഓയില്‍, മിനറല്‍ ഓയില്‍ ഇവയാണ് സാധാരണ മോയിസ്റ്ററൈസറുകള്‍(ചർമത്തിന്റെ ഈർപ്പം നിലനിർ ത്താൻ സഹായിക്കുന്നവ). ചില ലേപനങ്ങളില്‍ ഫാറ്റി ആസിഡുകള്‍, വാക്സ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
പക്ഷേ, ഇവയില്‍ അടങ്ങിയിരിക്കുന്ന കളറുകള്‍, സുഗന്ധവസ്തുക്കള്‍, പ്രിസര്‍വേറ്റീവ്സ് എന്നിവ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
ചില രാസവസ്തുക്കള്‍ ചര്‍മ പാളികള്‍ക്കുള്ളിലെ ഘര്‍ഷണം ഒഴിവാക്കി തൊലിക്ക് മൃദുത്വം നല്കുന്നു. ലാക്റ്റിക് ആസിഡ് അതിനൊരുദാഹരണം. ഇവയെ ‘ഹ്യുമിക്റ്റന്റ്’ (Humectant) എന്ന് പറയുന്നു. അവ ചര്‍മത്തിന് ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് കൂട്ടുന്നു.
പഠനങ്ങൾക്കു ശേഷമേ….
അദ്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശേഷി ഉണ്ടെന്ന അവകാശവാദവുമായി ചില ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നുണ്ട്. ഇതില്‍ അത്ര വാസ്തവമൊന്നുമില്ല. വര്‍ഷങ്ങള്‍ നീണ്ട പഠനം ഇതിനാവശ്യമാണ്. തന്നെയുമല്ല ഇവയിൽപലതും അലര്‍ജി ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
തലമുടിയുടെ സംരക്ഷണം
മൃദുവായ ഷാംപൂ കൂടെക്കൂടെ ഉപയോഗിക്കുന്നത് മൃതകോശങ്ങളെ മാറ്റാന്‍ പര്യാപ്തമാണ്. ക്ഷാരഗുണം കൂടുതലുള്ള ഷാംപൂ മുടി വരണ്ടതും ജീവനറ്റതുമായി തോന്നിപ്പിക്കും. ലോറില് സള്‍ഫേറ്റ് അടങ്ങിയ ഷാംപൂ ക്ഷാരഗുണം കൂടുതലുള്ളവയാണ്. അവ ഉപയോഗിക്കുമ്പോള്‍ കണ്ടീഷണര്‍ കൂടി ചേര്‍ന്നത് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
ആസിഡ് ചേര്‍ന്ന ഷാംപൂ
ആസിഡ് ചേര്‍ന്ന ഷാംപൂകള്‍ മുടിയിഴകളുടെ ബാഹ്യരൂപത്തിന് മാറ്റം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ആല്‍ക്കലി അടങ്ങിയ ഷാംപൂ മുടിയുടെ ഇലക്്ട്രിക്കല്‍ ചാര്‍ജിന് മാറ്റമുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.
സ്ട്രെയ്റ്റനിംഗ്…
സ്ട്രെയ്റ്റനിംഗ്് മുതലായവ ചെയ്യുന്നത് മുടിയിഴകള്‍ക്ക് ഹാനികരമാണ്. രോമകൂപങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും തന്മൂലം മുടി വളര്‍ച്ച തടസപ്പെടുകയും ചെയ്യും. ചിലര്‍ക്ക് അസാധാരണ മുടികൊഴിച്ചില്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. മുടിയിഴകള്‍ വലിയുന്നതു കൊണ്ട് പൊട്ടിപ്പോകാനും സാധ്യതയുണ്ട്.