നോയിഡ: സ്കൂളിൽ വച്ച് കുട്ടികളുടെ മുടി മുറിച്ച സ്വകാര്യ സ്കൂള്‍ അധ്യാപികയെ സർവീസിൽനിന്നു പിരിച്ചുവിട്ടു. സിബിഎസ്ഇ അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന നോയിഡയിലെ ശാന്തി ഇന്റര്‍നാഷണല്‍ സ്കൂളിലാണ് സംഭവം.
വിദ്യാലയത്തിലെ ഡിസിപ്ലിനറി ചുമതലയുണ്ടായിരുന്ന അധ്യാപിക സുഷമയെയാണ് പിരിച്ചുവിട്ടത്. വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ പുതിയതായി നിയമിക്കപ്പെട്ട അധ്യാപികയാണിവർ.
7മുടി മുറിച്ചശേഷമേ സ്കൂളില്‍ വരാന്‍ പാടുള്ളൂ എന്ന് കുട്ടികളോട് ഇവർ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാതിരുന്ന ഏതാനും കുട്ടികളെ ബുധനാഴ്ച സ്കൂള്‍ അസംബ്ലിക്കുശേഷം വിളിച്ചുവരുത്തി ബലമായി മുടിവെട്ടുകയായിരുന്നു.
അച്ചടക്കം ഉറപ്പുവരുത്താന്‍ വേണ്ടിയായിരുന്നു മുടി മുറിച്ചതെന്നായിരുന്നു അധ്യാപികയുടെ വാദം. വിവരമറിഞ്ഞ രക്ഷിതാക്കാള്‍ പ്രിന്‍സിപ്പലിനെ പ്രതിഷേധം അറിയിച്ചു. ചിലര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു പിരിച്ചു വിടൽ.