പയ്യന്നൂര്‍: വിവാഹച്ചടങ്ങുകളുടെ തിരക്കിനിടയില്‍ ബിരുദ വിദ്യാര്‍ഥിനിയായ കരിവെള്ളൂരിലെ ഇരുപതുകാരിക്ക് മുടി നഷ്ടമായി.
ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തില്‍ നടന്ന ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം.
തിരക്കിനിടയില്‍ പിന്നില്‍നിന്ന് ആരോ മുടി മുറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. അമ്മയ്ക്കൊപ്പം ഭക്ഷണശാലയിലേക്ക് കടക്കുന്നതിനിടയിലാണ് യുവതിയുടെ ഇരുപത് സെന്റിമീറ്ററോളം നീളത്തില്‍ മുടി നഷ്ടമായത്.
പിന്നീടാണ് മുടി നഷ്ടപ്പെട്ടത് യുവതി അറിഞ്ഞത്. താന്‍ പൊന്നുപോലെ കാത്തുസൂക്ഷിച്ചിരുന്ന മുടി നഷ്ടമായെന്നറിഞ്ഞതോടെ യുവതി വിഷമത്തിലായി.
മുടി നഷ്ടമായ വിവരമറിഞ്ഞ് മകളോടൊപ്പം പിതാവും അന്വേഷിക്കാനെത്തിയെങ്കിലും ഓഡിറ്റോറിയത്തിലെ നിരീക്ഷണക്കാമറ പ്രവര്‍ത്തനരഹിതമായിരുന്നു.
യുവതിയുടെ പിതാവ് പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണമാരംഭിച്ചു.