കടലിലെ മണൽത്തരികൾ പോലെ എണ്ണാൻ സാധിക്കാത്തതാണ് തലയിലെ മുടിയെന്ന് പണ്ടൊക്കെ പറഞ്ഞ്കേൾക്കാറുള്ളതല്ലേ. എന്നാൽ ആ ചൊല്ലിനെ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവാവ്. തലമുടി എണ്ണാൻ വേണ്ടി സ്വന്തം തല മൊട്ട അടിച്ചിരിക്കുകയാണ് ഇയാൾ. തലമുടി മുഴുവൻ കളയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തലമുഴുവൻ മൊട്ട അടിച്ചശേഷം യുവാവ് അതെല്ലാം ഒരു പേപ്പറിൽ എടുത്ത് വയ്ക്കുന്നത് വീഡിയോയിൽ കാണാം. തലമുടി എണ്ണുന്നതിനായി മുറിച്ചു കളഞ്ഞ എല്ലാ മുടിയും ഓരോ ഭാഗങ്ങളായി തിരിച്ചു. അതിനു ശേഷം ഓരോന്ന് ഓരോന്നായി എണ്ണുന്നു.
ഓരോ മുടി എണ്ണുന്പോഴും ഓരോ കല്ല് അളവായി കണക്കാക്കി കുട്ടയിലേക്ക് ഇടുന്നു. എല്ലാ ദിവസവും 10 മുതൽ 12 മണിക്കൂർ വരെ എടുത്താണ് ഓരോ മുടിയും ഇയാൾ എണ്ണുന്നത്. ശേഷം, തന്റെ തലയിൽ 91,300 മുടിയിഴകൾ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തന്റെ ഈ ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം തനിക്ക് ലഭിച്ച ഉത്തരം ലിംക ബുക്ക് ഓഫ് റിക്കോർഡ്സിനും ഗിന്നസ് വേൾഡ് റിക്കോർഡിനും അയച്ചു നല്കി. എന്നാൽ ഇയാളുടെ രണ്ട് അപേക്ഷകളും നിരസിക്കപ്പെട്ടു. പക്ഷേ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റ്മായി എത്തിയത്. റിക്കാർഡുകൾ നിരസിച്ചാലെന്താ ഇത്രയും ആളുകൾ നിന്റെ ശ്രമത്തിന് അംഗീകാരം നൽകിയല്ലോ എന്നാണ് പലരും പറഞ്ഞത്.