ഒ​രു സു​പ്രഭാ​ത​ത്തി​ൽ നോ​ക്കു​ന്പോ​ഴ​താ ക​ഷ​ണ്ടി; ഒ​രു​ഗ്രാ​മ​ത്തെ​യാ​കെ ബാ​ധി​ച്ച അ​പൂ​ർ​വ രോ​ഗം തി​ര​ഞ്ഞ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ

ടെ​ൻ​ഷ​ൻ കാ​ര​ണ​മോ മാ​ന​സി​ക പി​രി​മു​റു​ക്കം കാ​ര​ണ​മോ ഒ​ക്കെ സ്ത്രൂ​ക​ളു​ടേ​യും പു​ര​ഷ​ൻ​മാ​രു​ടേ​യു​മൊ​ക്കെ മു​ടി കൊ​ഴി​ഞ്ഞ് പോ​കാ​റു​ണ്ട്. എ​ന്നാ​ൽ പെ​ട്ട​ന്നൊ​രു ദി​വ​സം നി​ങ്ങ​ൾ ത​ല​യി​ൽ നോ​ക്കു​ന്പോ​ൾ മു​ടി ഒ​ന്നും ക​ണ്ടി​ല്ല​ങ്കി​ൽ എ​ന്താ​കും അ​വ​സ്ഥ? അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത‍​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ബു​ൽ​ധാ​ന​യി​ൽ നി​ന്ന് പു​റ​ത്ത് വ​രു​ന്ന​ത്. അ​വി​ടെ മു​ടി​കൊ​ഴി​ച്ചി​ൽ കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്.

ഇ​വി​ടെ​യു​ള്ള പ​ല ഗ്രാ​മ​ങ്ങ​ളി​ലെ​യും ആ​ളു​ക​ൾ അ​മി​ത​മാ​യി മു​ടി​കൊ​ഴി​ച്ചി​ൽ പ്ര​ശ്നം നേ​രി​ടു​ന്നു. ഇ​തു​മൂ​ലം പെ​ട്ട​ന്നു​ത​ന്നെ അ​വ​ർ ക​ഷ​ണ്ടി​യു​ള്ള​വ​രാ​യി മാ​റു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് ഇ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി.

ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഒ​രു സം​ഘം ഗ്രാ​മ​ങ്ങ​ളി​ൽ സ​ർ​വേ ആ​രം​ഭി​ച്ചു. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ചി​കി​ത്സ ആ​രം​ഭി​ച്ച​താ​യി ഷെ​ഗാ​വ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​ദീ​പാ​ലി ബ​ഹേ​ക്ക​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ജി​ല്ലാ പ​രി​ഷ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഷെ​ഗാ​വ് താ​ലൂ​ക്കി​ലെ ക​ൽ​വാ​ഡ്, ബോ​ണ്ട്ഗാ​വ്, ഹി​ൻ​ഗ്ന വി​ല്ലേ​ജു​ക​ളി​ൽ നി​ന്നു​ള്ള 30 പേ​ർ​ക്ക് മു​ടി​കൊ​ഴി​ച്ചി​ൽ പ്ര​ശ്‌​ന​വും ക​ഷ​ണ്ടി​യും ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഡി​പ്പാ​ർ​ട്ട്‌​മെ​ൻ്റ് രോ​ഗി​ക​ളു​ടെ വൈ​ദ്യ​ചി​കി​ത്സ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ച​ർ​മ്മ​സം​ര​ക്ഷ​ണ വി​ദ​ഗ്ധ​നു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് വ​രി​ക​യാ​ണെ​ന്നും ബ​ഹേ​ക്ക​ർ‌ പ​റ​ഞ്ഞു.

Related posts

Leave a Comment