ഹെ​യ്സ​ൽ​വു​ഡ് പു​റ​ത്ത്

ബ്രി​സ്ബെ​യ്ൻ: പേ​സ് ബൗ​ള​ർ ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് പ​രി​ക്കേ​റ്റു പു​റ​ത്താ​യ​ത് ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ നാ​ലാം​ദി​നം ഓ​സ്ട്രേ​ലി​യ​യെ സാ​ര​മാ​യി ബാ​ധി​ച്ചു. നാ​ലാം​ദി​നം തു​ട​ക്ക​ത്തി​ൽ ഒ​രു ഓ​വ​ർ മാ​ത്ര​മാ​ണ് ഹെ​യ്സ​ൽ​വു​ഡ് പ​ന്തെ​റി​ഞ്ഞ​ത്.

ഹെ​യ്സ​ൽ​വു​ഡി​ന്‍റെ അ​ഭാ​വ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ പേ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​രം മു​ഴു​വ​നാ​യി പാ​റ്റ് ക​മ്മി​ൻ​സി​ലും മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ലും വ​ന്നു​ചേ​ർ​ന്നു.

ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ 74.5 ഓ​വ​റി​ൽ 60 ശ​ത​മാ​ന​വും ക​മ്മി​ൻ​സും സ്റ്റാ​ർ​ക്കും ചേ​ർ​ന്നാ​ണ് എ​റി​ഞ്ഞ​ത്. പ​ര​ന്പ​ര​യി​ൽ ശേ​ഷി​ക്കു​ന്ന ര​ണ്ടു ടെ​സ്റ്റി​ലും ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് ഉ​ണ്ടാ​യേ​ക്കി​ല്ലെ​ന്നാ​ണു വി​വ​രം.

Related posts

Leave a Comment