സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: 2021 ലേക്കുള്ള ഹജ്ജ് അപേക്ഷകള്‍ നാളെ മുതല്‍ ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി സ്വീകരിക്കും.കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 2021 വര്‍ഷത്തെ ഹജ്ജ് നടപടികളുമായി ബന്ധപ്പെട്ട് ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ അപേക്ഷകന് ഉണ്ടായിരിക്കേണ്ട ആരോഗ്യപരമായും മറ്റുമുള്ള യോഗ്യതകള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ പിന്നീട് അറിയിക്കും.
ഹജ്ജ് നടപടികളുമായി ബന്ധപ്പെട്ട് 28 പ്രവര്‍ത്തനങ്ങളാണ് ആക്ഷന്പ്ലാനില് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുളള ഹജ്ജ് കരാര്‍ ഡിസംബറില്‍ ഒപ്പിടും.
ഹജ്ജിന് പോകുന്നവര്‍ക്ക് നടത്തേണ്ട കുത്തിവയ്പ്പിനുള്ള വാക്സിനുകള്‍ ജനുവരിയോടെ രാജ്യത്ത് എത്തിക്കും. ഹജ്ജിന്റെ ആദ്യഗഡു പണം മാര്‍ച്ച് ഒന്നിനകം നല്‍കണം.
ജൂണ്‍ 26 മുതല്‍ ഇന്ത്യയില്‍ നിന്നുളള ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങും. ജൂലൈ 13ന് ഹജ്ജ് സര്‍വീസുകള്‍ പൂര്‍ത്തിയാക്കും. ജൂലൈ 30 മുതല്‍ ഹാജിമാരുടെ ഇന്ത്യയിലേക്കുളള മടക്കം തുടങ്ങും.ആഗസ്റ്റ് 14 ഓടെ സര്‍വീസുകള്‍ പൂര്‍ത്തിയാക്കും.