കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനു പോയവർ ഈ വർഷം ഹജ്ജ് വേളയിൽ സൗദിയിൽ ചെലവഴിക്കുന്നത് 55 കോടി രൂപ. ഓരോ ഹജ്ജ്് തീർഥാടകനും 2100 (39,900 രൂപ) റിയാൽ ആണ് ഹജ്ജ് വേളയിൽ ചെലവഴിക്കാനായി ഹജ്ജ്് ക്യാന്പിൽ നിന്നു നൽകിയത്.കരിപ്പൂർ, നെടുന്പാശേരി ഹജ്ജ്് ക്യാന്പുകളിൽ നിന്നായി പുറപ്പെട്ട 13809 പേർക്ക് 2,89,98,900 സൗദി റിയാൽ (550,979,100 കോടി) രൂപയാണ് നൽകിയത്.
കേരളത്തിൽ നിന്നു ഈ വർഷം കരിപ്പൂർ, നെടുന്പാശേരി എന്നിവടങ്ങളിൽ നിന്നു യാത്രയായത് 13,829 തീർഥാടകരാണ്. കരിപ്പൂരിൽ നിന്നു 11059 പേരും നെടുന്പാശേരിയിൽ നിന്നു 2750 പേരുമാണ് ഹജ്ജിനു പോയത്. ഇവരിൽ 20 കുട്ടികളും ഉൾപ്പെടും. കുട്ടികൾക്കു വിമാന ടിക്കറ്റിൻറെ നിരക്കിൻറെ പത്തു ശതമാനം മാത്രമാണ് ആകെയുള്ള ഹജ്ജ്് നിരക്ക്. ആയതിനാൽ ഇവർക്കു ചെലവിനുളള പണമുണ്ടാകില്ല.
എന്നാൽ മറ്റുള്ള ഓരോ തീർഥാടകനും 2100 സൗദി റിയാൽ ഹജ്ജ്് ക്യാന്പിൽ വച്ച് തന്നെ നൽകിയിട്ടുണ്ട്. താമസ സൗകര്യത്തിനു നേരത്തെ പണം അടച്ചതിനാൽ മറ്റു ചെലവിലേക്കു വിനിയോഗിക്കുന്നതിനായാണ് റിയാൽ നൽകുന്നത്.കരിപ്പൂരിലെ ഹജ്ജ് ക്യാന്പിൽ നിന്നു പുറപ്പെട്ട 11059 പേരിൽ 18 കുട്ടികളുണ്ടായിരുന്നു. ശേഷിക്കുന്ന 11,041 പേർക്ക് ഹജ്ജ് ക്യാന്പിൽ നിന്നു നൽകിയത് 2,31,86,100 സൗദി റിയാലാണ്. (44,0535,900 കോടി രൂപ).
നെടുന്പാശേരിയിൽ രണ്ടു കുട്ടികളെ ഒഴിവാക്കി 2748 പേർക്ക് നൽകിയത് 5,770,800 സൗദി റിയാലുമാണ്. (10,96,45,200 രൂപ). രണ്ടിടങ്ങളിൽ നിന്നായി 550,979,100 രൂപയ്ക്ക് തുല്യമായ സൗദി റിയാലാണ് നൽകിയത്. റിയാലുകൾ കൈമാറാൻ ഹജ്ജ്് ക്യാന്പിൽ ബാങ്കുകൾ പ്രവർത്തിച്ചിരുന്നു.