നാദാപുരം: പാറക്കടവ് വേവത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ വീട്ട് ജോലിക്കാരി റിമാന്‍ഡില്‍. വെള്ളൂര്‍ ചാലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന കുറ്റ്യാടി വടയം സ്വദേശിനി പുതുവാണ്ടിയില് ഹാജറ (36)നെയാണ് വളയം സിഐ എ.വി.ജോണ്‍, എസ് ഐ ആര്.സി.ബിജു എന്നിവരടങ്ങുന്ന സംഘം മോഷണത്തിന് ശേഷം ഒളിവില്‍ പോയ ഹാജറ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ കോടഞ്ചേരി ജവാന് റോഡില്‍വച്ചാണ് പോലീസ് പിടിയിലായത്.
തൃശ്ശൂരിലും മറ്റും ഒളിവില്‍ കഴിഞ്ഞ ശേഷം സഹോദരിയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.വേവത്തെ പീറ്റയില്‍ ഇസ്മായിലിന്റെ വീട്ടില്‍ നിന്നും 30 പവന് സ്വര്‍ണാഭരണമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മോഷണം പോയത്. ഹാജിറയുമായി പോലീസ് വാടകവീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കളവ് മുതലുകള്‍ കണ്ടെത്തിയതായും,വില്പന നടത്തിയ ആഭരണങ്ങള്‍ ചോദ്യം ചെയ്ത ശേഷം വീണ്ടെടുക്കുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസക്കാലമായി ഇസ്മായിലിന്റെ വീട്ടില്‍ വേലക്കാരിയായിരുന്നു ഹാജിറ. ഒമ്പതാം തീയതി വൈകുന്നേരത്തോടെ വെള്ളൂരിലെ വാടക വീട്ടില്‍ നിന്നിറങ്ങിയ ഹാജിറ രാത്രി ഏഴ് മണിയോടെ ഇസ്മായിലിന്റെ വീട്ടിലെത്തുകയും വീട്ടുകാര്‍ ഉറങ്ങും വരെ ഒളിച്ചിരിക്കുകയയിരുന്നു. മോഷണത്തിന് മുന്‍ കൂട്ടി തീരുമാനിച്ച പ്രകാരം തുറന്നുവച്ച വാതില്‍ വഴി മുകള്നിലയിലെത്തുകയും അലമാരയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
ഇസ്മായിലിന്റെ ഭാര്യ നസീമയുടെയും മക്കളുടെയും ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.മോഷണത്തിനുശേഷം പുറത്തിറങ്ങിയ പ്രതി നേരം പുലരുംവരെ കാര്‍ ഷെഡ്ഡിലും മറ്റും കഴിച്ച് കൂട്ടിയ ശേഷം ഏഴ് മണിയോടെ വെള്ളൂരിലെത്തുകയായിരുന്നുപിന്നീട് ഒളിവില്‍ പോവുകയായിരുന്നു.അഡി എസ് ഐ കെ.പി.ജയന്,കെ.മുഹമ്മദലി സി ഇ ഒ മാരായ ഇ.രാജേഷ് ുമാര്‍, ടി.പി.രഞ്ജിഷ്,സുബിന എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ ബോധം കെട്ടുവീണു
നാദാപുരം: ഹാജറയുടെ അറസ്റ്റിനുശേഷം കണ്ടെടുത്ത തൊണ്ടിമുതലുകള്‍ തിരിച്ചറിയാനെത്തിയ വീട്ടമ്മ ബോധം കെട്ടുവീണു. മോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഹാജറയില്നിന്ന് കണ്ടെത്തിയ തൊണ്ടി മുതലുകള്‍ തിരിച്ചറിയാനും മറ്റുമായി ആഭരണങ്ങളുടെ ഉടമയായ ഇസ്മായിലിന്റെ ഭാര്യ നസീമയെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു.
ഇതിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് നസീമ ബോധരഹിതയായി വീണത്. 30 പവന് ആഭരണങ്ങളാണ് വീട്ടില്‍നിന്ന് മോഷണം പോയത്.വീട്ടുകാരോട് അടുത്ത് ഇടപഴകിയ ഹാജിറയെ വീട്ടിലെ അംഗത്തെ പോലെയാണ് കരുതിയിരുന്നതെന്ന് നസീമയുടെ വീട്ടുകാര്‍ പറഞ്ഞു. മോഷണം നടന്നതിന് പിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ പോലും നസീമയും കുടുംബാംഗങ്ങളും ഹാജറയ്ക്കെതിരെ മൊഴി കൊടുത്തിരുന്നില്ല.