ഹൈദരാബാദ്: ട്വന്റി-20 ക്രിക്കറ്റിൽ 300 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടങ്കയ്യൻ ബൗളർ എന്ന റിക്കാർഡ് ഷക്കീബ് അൽ ഹസന്. മുംബൈ ഇന്ത്യൻസിനെതിരേയുള്ള മത്സരത്തിൽ രോഹിത് ശർമയെ പുറത്താക്കിയാണ് അൽ ഹസൻ 300 വിക്കറ്റിലെത്തിയത്.
ട്വന്റി-20 ചരിത്രത്തിൽ 300 വിക്കറ്റ് നേടുന്ന അഞ്ചാമനാണ് ഈ ബംഗ്ലാദേശ് ഓൾറൗണ്ടർ. 417 വിക്കറ്റുള്ള വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയാണ് ഒന്നാമത്. ശ്രീലങ്കയുടെ ലസിത് മലിംഗ 348 വിക്കറ്റുമായി രണ്ടാമതും. 325 വിക്കറ്റുള്ള സുനിൽ നരേനാണ് മൂന്നാമത്. നാലാമത് 300 വിക്കറ്റുമായി പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ്.