കായംകുളം : ഹലാൽ ഭക്ഷണ വിവാദം ഹോട്ടൽ മേഖലയെ തകർക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മൂലയിൽ സി ദിലീപ് പറഞ്ഞു.
വൃത്തിയായ അന്തരീക്ഷത്തിൽ രുചികരമായ ഭക്ഷണം നൽകുക എന്നതാണ് ഹോട്ടലുകളുടെ അജണ്ട. ഭക്ഷണത്തിന്റെ പേരിൽ സമൂഹത്തെ സാമുദായിക പരമായും രാഷ്്ട്രീയപരമായും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണ് .
കോവിഡാനന്തരം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയെ ഹലാൽ പേര് പറഞ്ഞ് തകർക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കുവാൻ ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ മുന്നിലുണ്ടാകും.
ഭക്ഷണത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം കുപ്രചാരണങ്ങളെ കേരള സമുഹം ഒറ്റക്കെട്ടായിതള്ളികളയണമെന്നും സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ സംസ്ഥാന സർക്കാർ തയാറവണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ കായംകുളം യുണിറ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
യുണിറ്റ് പ്രസിഡന്റ് രമേശ് ആര്യാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് നാസർ താജ് മുഖ്യപ്രഭാഷണം നടത്തി.
എസ് കെ നസീർ, ജോർജ് ചെറിയാൻ, സൈഫുദ്ദീൻ മാർവൽ, റോയി മേഡോണ മുഹമ്മദ് കോയ, ശരീഫ് അലങ്കാർ, ബോസ്, എബിൻ, ശ്രീഹരി. തുടങ്ങിയവർ സംസാരിച്ചു.