നാഗചൈതന്യയുമായുള്ള വിവാഹത്തിനു മുന്നോടിയായി നടത്തിയ ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കിട്ട് ശോഭിത ധൂലിപാല. തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. വധുവിന് അനുഗ്രങ്ങൾ നേർന്നുള്ള മംഗളസ്നാനം ഉൾപ്പടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളും ഇതിനൊപ്പം കാണാം.
കുടുംബത്തിനൊപ്പമായിരുന്നു വിവാഹത്തിനു മുന്നോടിയായുളള ചടങ്ങുകൾ. ഓഗസ്റ്റ് എട്ടിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇന്നു ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയില്‍ ആണ് വിവാഹം നടക്കുന്നത്. 2017ലായിരുന്നു നടി സാമന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം.
നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമാണ് ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.