ഒരു ചിത്രം മതി ജീവിതം മാറിമറിയാന്‍! ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഒളിച്ചുകളിയില്‍ ഈ അഭയാര്‍ത്ഥിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്

aboyosha3homs

ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ഒളിച്ചുകളിയാണ് ഓരോ മനുഷ്യജീവിതത്തിലും സംഭവിക്കുന്നത്. ഒരു നിമിഷം കൊണ്ടായിരിക്കും ഒരിക്കലും മറ്റൊന്നാകില്ല എന്ന് ചിന്തിച്ചിരിക്കുന്ന കാര്യങ്ങള്‍ മാറിമറയുന്നതും. അത്തരത്തിലുള്ള ഒരനുഭവമാണ് അബ്ദുള്‍ ഹലീം അല്‍ അത്തര്‍ എന്ന അഭയാര്‍ത്ഥിയുടെ ജീവിതത്തിലും സംഭവിച്ചത്. വെറുമൊരു ചിത്രം കൊണ്ട് സ്വന്തം ജീവിതവും അഭയാര്‍ഥികളായ ഒരുപാടു മനുഷ്യരുടെ ജീവിതവും രക്ഷപെട്ട കഥപറയുകയാണ് ഇയാള്‍. 2015 ല്‍ ആണ് ലെബനനിലെ തെരുവില്‍ നിന്ന് കരഞ്ഞു കൊണ്ട് പേന വില്‍ക്കുന്ന അച്ഛന്റെയും ഒന്നുമറിയാതെ അച്ഛന്റെ തോളിലുറങ്ങിക്കിടന്ന മകളുടെയും ചിത്രം ചര്‍ച്ചയായത്.

ad_189720093

ലെബനനില്‍ ജീവിക്കുന്ന സിറിയന്‍ അഭയാര്‍ഥിയായ ആ അച്ഛന്റെയും മകളുടെയും ചിത്രം വൈറലായത് വളരെപ്പെട്ടെന്നായിരുന്നു. നിഷ്‌ക്കളങ്കമായ ഒരു സ്‌നേഹത്തിന്റെ വലിയൊരു കഥ പറഞ്ഞ ആ ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. ഇവരെ സഹായിക്കുന്നതിനായി പ്രത്യേക ക്യാമ്പയിന്‍ തുടങ്ങി. 1,28,78,175 രൂപയാണ് ഇദ്ദേഹത്തിന്റെ പേരില്‍ ലഭിച്ചത്. ബാങ്കിലെ നിയമനടപടികളും മറ്റും കഴിഞ്ഞ് ഈ തുകയുടെ 40 ശതമാനം അബ്ദുല്‍ ഹലീമിന് ലഭിക്കുകയും ചെയ്തു. സ്വന്തം ജീവിതം മാത്രം രക്ഷപ്പെടുത്താനും പണം മുഴുവന്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമായി ചെലവഴിയ്ക്കാനും ആയിരുന്നില്ല ഹലീം തീരുമാനിച്ചത്. മറിച്ച്, തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന മറ്റു അഭയാര്‍ഥികള്‍ക്കുവേണ്ടിയും അദ്ദേഹം ആ പണം ഉപയോഗിച്ചു.

ad_189719639

പിന്നീട് തന്റെ ആഗ്രഹം പോലെ ബെയ്‌റൂട്ടില്‍ ഒരു ബേക്കറിയും കബാബ് ഷോപ്പും റസ്‌റ്റോറന്റും തുടങ്ങി. ആ ബിസിനസ്സില്‍ മറ്റ് അഭയാര്‍ഥികളെയും  പങ്കാളികളാക്കി. ബിസിനസ് പുരോഗമിച്ചപ്പോള്‍ ഒറ്റമുറി വീട്ടില്‍ നിന്ന് കുറച്ചുകൂടി സൗകര്യമുള്ള ഒരു വീട്ടിലേക്ക് താമസം മാറി. അന്നു വിശന്നു തളര്‍ന്ന് അച്ഛന്റെ തോളിലുറങ്ങിക്കിടന്ന മകള്‍ക്കിന്ന് വയറു നിറയെ കഴിക്കാന്‍ ഭക്ഷണവും കളിക്കാന്‍ കൈനിറയെ കളിപ്പാട്ടങ്ങളുമുണ്ട്. പഠനം പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്ന ഇദ്ദേഹത്തിന്റെ മൂത്ത മകന്‍ ഇപ്പോള്‍ വീണ്ടും സ്‌കൂളില്‍പ്പോകാനും തുടങ്ങിയിരിക്കുന്നു. ആ ചിത്രം പകര്‍ത്തിയ വ്യക്തിയോടും വ്യക്തിയോടും തന്റെ കണ്ണുനീരിന് പ്രത്യുത്തരം നല്‍കിയ ഓരോ സുമനസുകളോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടും നന്ദിയുമുണ്ടെന്നും ഹലീം പറയുന്നു.

ad_189719565

Related posts