ന്യൂഡൽഹി: ഇന്നു നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കാത്തിരിക്കുകയാണ് ആകാശ നിരീക്ഷകർ. ഇന്ന് അര്‍ധരാത്രിയോടെ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.
അർധരാത്രിയിൽ ചന്ദ്രൻ ഭൂമിയുടെ പെൻബ്രൽ നിഴലിലേക്ക് എത്തുകയും തുടര്‍ന്ന് നാളെ പുലര്‍ച്ചെ 1.05 മുതല്‍ 2.24 വരെയുള്ള സമയത്ത് കുടപോലെ നീങ്ങിത്തുടങ്ങുന്ന അമ്പ്രല്‍ ഫെയ്സ് ആരംഭിക്കുകയും ചെയ്യും.
ഗ്രഹണത്തിന്റെ ആകെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ 19 മിനിറ്റ് ആയിരിക്കുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. നേര്‍ദിശയിലുള്ള ചന്ദ്രനും സൂര്യനുമിടയിൽ ഭൂമി കൃത്യമായി സ്ഥാനം പിടിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം.
ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോൾ ചന്ദ്രന് മറഞ്ഞനിലയില്‍ ആയിരിക്കും. പൂര്ണചന്ദ്രഗ്രഹണത്തിൽ ചന്ദ്രനെ കടുംചുവപ്പു നിറത്തിലാവും കാണാനാവുക അതേസമയം, 29ലേതു ഭാഗികചന്ദ്രഗ്രഹണം ആയിരിക്കും. അടുത്ത ചന്ദ്രഗ്രഹണത്തിനായി 2025 സെപ്റ്റംബര്‍ ഏഴു വരെ കാത്തിരിക്കണം.