ഉപേക്ഷിക്കപ്പെട്ട നിലയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ ഡൽഹി-ലഖ്നൗ ദേശീയ പാതയ്ക്ക് സമീപമാണ് അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിൽ വസ്ത്രങ്ങളില്ലാത്തതിനാൽ ലൈംഗികാതിക്രമത്തിനും കൊലപാതകത്തിനും സാധ്യതയുള്ളതായി സൂചിപ്പിച്ചു. ഇരയെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും അവരുടെ ചിത്രങ്ങൾ സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പങ്കുവെച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ലൈംഗികാതിക്രമത്തിന് സാധ്യതയുണ്ടോയെന്ന് പരിശോധനകൾ നടത്തിവരികയാണെന്നും മൂർച്ചയേറിയ ആയുധത്തിൽ കഴുത്തിന് പരിക്കേറ്റതാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തിലെ ഒരു അംഗം പറഞ്ഞു.
മറ്റെവിടെങ്കിലും വച്ച് കൃത്യം നടത്തിയ ശേഷം മൃതദേഹം ഹൈവേയ്ക്ക് സമീപം ഉപേക്ഷിച്ചതാവാമെന്നും പോലീസ് പറഞ്ഞു.