കൊച്ചി: ഇന്ത്യൻ കോണ്ടിനെന്റൽ കപ്പിൽ രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ആസാം സ്വദേശി ഹലിചരൺ നർസാരെ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ബൂട്ടണിയും. ഐഎസ്എലിന്റെ കഴിഞ്ഞ മൂന്ന് സീസണിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കളിക്കാരനായിരുന്നു ഹലിചരൺ.
അറ്റാക്കിംഗ് മിഡ് ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ഹലിചരണ് അണ്ടർ-19, അണ്ടർ-21 അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എഫ്സി ഗോവ, ഡംപോ, പെയ്ലിയൻ ആരോസ്, ഡിഎസ്കെ ശിവാജിയൻസ് തുടങ്ങിയ ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്.