കച്ചൂര്‍ ഖര്‍ എന്ന പേരില്‍ കഴുതയ്ക്ക് പബ്ലിക് എക്‌സാമിനേഷന്‍ ബോര്‍ഡ് ഹാള്‍ ടിക്കറ്റ്! കഴുതയുടെ ചിത്രം പതിച്ച ഹാള്‍ ടിക്കറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ജമ്മുകാഷ്മീരില്‍ പരീക്ഷ എഴുതാന്‍ കഴുതയ്ക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ച സംഭവം വിവാദമാകുന്നു. പശുവിന് ഹാള്‍ടിക്കറ്റ് ലഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് കഴുതയ്ക്കും ഹാള്‍ടിക്കറ്റ് നല്‍കിയിരിക്കുന്നത്. നെയ്ബ് തഹസീല്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷയ്ക്ക് വേണ്ടിയുള്ള ഹാള്‍ടിക്കറ്റിലാണ് അപാകത സംഭവിച്ചിരിക്കുന്നത്.

‘കച്ചൂര്‍ ഖര്‍’ എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ജമ്മുകാഷ്മീര്‍ സര്‍വീസ് ബോര്‍ഡ് പുറത്തിറക്കിയ വിചിത്ര ഹാള്‍ടിക്കറ്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2015 ല്‍ സമാനമായ രീതിയില്‍ പശുവിന് ഹാള്‍ ടിക്കറ്റ് അനുവദിച്ചതും വിവാദമായിരുന്നു. ‘ബൗണ്‍ പശു’ എന്നര്‍ഥമുള്ള കാച്ചിര്‍ ഗാവ് എന്നപേരിലാണ് പശുവിന് ജമ്മുകാഷ്മീര്‍ പ്രഫഷണല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ബോര്‍ഡ് ഹാള്‍ ടിക്കറ്റ് പുറപ്പെടുവിച്ചത്.

 

Related posts