ഫോർമുല വണ്‍ കാറോട്ട മത്സരത്തിനുള്ള പാരന്പര്യമോ കാണികളോ ഇന്ത്യയിൽ ഇല്ലെന്നും ഇന്ത്യൻ എഫ് വണ്ണിൽ പങ്കെടുക്കാനെത്തിയപ്പോൾ അതു വെളിപ്പെട്ടെന്നും ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്. ഇന്ത്യയിൽ എഫ് വണ്‍ നടന്നത് തികച്ചും ദയനീയമായിപ്പോയെന്നും യാതൊരു കണക്കുകൂട്ടലുമില്ലാതെയാണ് വേദിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ രാജ്യങ്ങളിൽ എഫ് വണ്‍ സംഘടിപ്പിക്കുന്നതിന്റെ പ്രസക്തി മനസിലാകുന്നില്ല. ലണ്ടൻ ഗ്രാൻപ്രീകൾപോലുള്ള സ്ഥലങ്ങളിലെത്തിയാലേ എഫ് വണ്ണിന്റെ മനോഹാരിതയും ആവേശവും മനസിലാകുകയുള്ളൂ എന്നും ഹാമിൽട്ടണ് പറഞ്ഞു.
പാരന്പര്യ വേദികൾക്കുപുറമേ ചൈന, ഇന്ത്യ, ദക്ഷിണകൊറിയ, സിംഗപ്പുർ, അബുദാബി, ബഹ്റിൻ, റഷ്യ, അസർബൈജാൻ, തുർക്കി എന്നിവിടങ്ങളിൽ എഫ് വണ്‍ ചാന്പ്യൻഷിപ്പ് നടത്തിയപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
ബ്രസീലിയൻ ഗ്രാൻപ്രീയിലും വെന്നിക്കൊടി പാറിച്ച് ഹാമിൽട്ടണ് ഈ സീസണ് കിരീടം ഉറപ്പിച്ചിരുന്നു.