മെക്സിക്കോ: ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻഡ്പ്രീയിൽ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ ജേതാവായി. റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവറായ മാക്സ് വേർസ്റ്റഫനാണ് രണ്ടാം സ്ഥാനം. ഫെരാരിയുടെ കിമി റൈക്കോണൻ മൂന്നാമത് ഫിനിഷ് ചെയ്തു.
കഴിഞ്ഞ ഗ്രാൻഡ്പ്രീയോടെ ഫോർമുല വൺ കിരീടം ഉറപ്പിച്ച ഹാമിൽട്ടൻ ഈ വിജയത്തോടെ ലീഡ് നില ഉയർത്തി. ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ 383 പോയിന്റുമായി ഹാമിൽട്ടൺ ഒന്നാമത് തുടരുമ്പോൾ രണ്ടാം സ്ഥാനത്തുള്ള വെറ്റലിന് 302 പോയിന്റാണുള്ളത്. സീസണിലെ അവസാന ഗ്രാൻഡ്പ്രീ നവംബർ 23ന് അബുദാബിയിൽ നടക്കും.